സകല ജീവികളിലും സ്നേഹമെന്ന വികാരം സന്നിവേശിപ്പിച്ച സ്നേഹ ദാതാവാണ് അല്ലാഹു. ജീവികളിലെ ഇണകള്‍ പരസ്പരം സ്നേഹിക്കുന്നതും തളളകള്‍ കുഞ്ഞുങ്ങളോട് വാല്‍സല്യം കാണിക്കുന്നതും അല്ലാഹു ജന്തു പ്രകൃതിയില്‍ സ്നേഹം സന്നിവേശിപ്പിച്ചതുകൊണ്ടാണ് .....സ്നേഹം ,കാരുണ്യം എന്നീ വികാരങ്ങളാണ് കുടുംബ ജീവിതത്തിലെ സമാധാനത്തിനും സംതൃപ്തിക്കും നിദാനം . മാതാപിതാക്കളുടെ സ്നേഹ പരിലാളനകളേറ്റ് വളരുന്ന സന്തതികളെല്ലാവരും സ്നേഹപൂര്‍വം പെരുമാറുന്ന ലക്ഷണമൊത്ത സന്തതികളായിതീരാറുണ്ട്....
കുടുംബ സൌഖ്യത്തിനു ദൈവദത്തമായ സ്നേഹം ,കാരുണ്യം എന്നീ വികാരങ്ങള്‍ നിര്‍ണ്ണായകമാണെന്നു വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട് . “നിങ്ങള്‍ സമാധാന പൂര്‍വ്വം ഒത്തുചേരേണ്ടതിനുമായി നിങ്ങളില്‍ നിന്ന്തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ട്ടിക്കുകയും ന്നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്" .......നല്ലൊരു പെണ്ണിനെ ഇണയായി ലഭിക്കുന്നത് ജീവിതത്തിലെ വലിയ സൌഭാഗ്യമാണ്.കണ്ണിന് കുളിര്‍മയും ഹൃദയത്തിന് ആനന്ദവും ജീവിതത്തിന് വഴിക്കാട്ടിയുമായി നിറഞ്ഞ് നില്‍ക്കുന്ന ഭാര്യ ഏറ്റവും നല്ല നിക്ഷേപമാണെന്ന് നബിതിരുമേനി(സ)പറഞ്ഞിട്ടുണ്ട്.
തണല്‍ മരത്തിന്‍റെ കുളിരും പൂമരത്തിന്‍റെ ആനന്ദവുമേകുന്ന ഇണയായി അവള്‍ ജീവിതം നിറയെ ശോഭിച്ചുനില്‍ക്കും. ഓര്‍മകളില്‍ പോലും ആനന്ദമേകുന്ന അനുഭവങ്ങള്‍പകര്‍ ന്നുതരും.ഒളിമങ്ങാത്ത ഓമനത്വവും തീരാത്ത ആത്മപ്രഹര്‍ഷവുംനല്‍കി ,ജീവിതവഴികളില്‍ കെടാവിളക്കായി നിറഞ്ഞ് നില്ക്കും.അകന്നുനില്‍ ക്കാനാവാത്ത ആത്മസ്നേഹത്തിലേക്കും വേറിടാനാവാത്ത വിസ്മയ സൌഹൃദത്തിലേക്കും അവര് ഒന്നുചേരും.കുത്തുവാക്കുകളും പഴിചാരലുകളും ശീലമാക്കാത്ത ഭാര്യയാവണം വിശ്വാസിനിയായ ഏതൊരു സ്ത്രീയുമെന്ന് റസൂല്‍ തിരുമേനി(സ)ഉദ്ബോധിപ്പിക്കുന്നു.വേദനകളില്‍ ആശ്വാസത്തിന്‍റെ കുളിരും തലോടലുമായി ഭര്‍ത്താവിനൊപ്പം അവളുണ്ടാകണം.നിര്‍മല ഹ്യദയത്തിന്‍റെ സൌന്ദര്യശോഭയായി ജീവിതയാത്രകളില്‍ കാരുണ്യത്തിന്‍റെ കൈത്തങ്ങാവണം.ഓരോ രാത്രിയും ആദ്യരാത്രിയുടെ അനുഭവമാകണം.ഓരോ പകലും വിവാഹസുദിനത്തിന്‍റെ സുഖം പകരണം.അല്ലാഹുവിനെ ഓര്‍ക്കുന്ന ഇണകള്‍ക്കല്ലാതെ ഇങ്ങനെ സാധിക്കില്ല.തഖ് വകൊണ്ട് ബന്ധിതരായവര്‍ ക്കാല്ലാതെ പൂര്‍ണമായ പരസ്പരവിശ്വാസ്യത പുലര്‍ത്താന്‍ സാധിക്കില്ലെന്നതും തീര്‍ച്ചയാണ്.ബന്ധത്തിന്‍റെ കാമ്പും കാതലുമായ ഈമാനിനെ സ്വീകരിച്ചവര്‍ ക്കല്ലാതെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിത്യസ്നേഹത്തിലേക്ക് ഇഴചേരാനാവില്ല.....
സ്വഭാവ മഹിമയുള്ള ഭാര്യ വീടിന്‍റെ ഐശ്വര്യമാണ്.കാതുകള്‍ക്ക് കൌതുകമേകുന്ന അവളുടെ മൊഴിമുത്തുകള്‍അയാളുടെ വിഷമങ്ങള്‍ക്ക് മറുമരുന്നായിത്തീരും.പ്രേമപൂര്‍ണമായ അവളുടെ സഹവാസം കരളിന് കുളിര്‍ പകരും.`ഇഹലോകം നിറയെ വിഭവമാണ്.അതിലെ ഏറ്റവും മികച്ച വിഭവം സദ് വൃത്തയായ ഭാര്യയും` എന്ന് തിരുമേനി(സ)പറഞ്ഞിട്ടുണ്ട്.....
വിശ്വാസവിശുദ്ധി,ആദര്‍ശനിഷ്ഠ,സ്വഭാവ ഗുണങ്ങള്‍ ,ഭര്‍ത്യസ്നേഹം,മക്കളോട് നിറഞ്ഞ കാരുണ്യം,വിശ്വാസ്യത,സത്യന്ധത ഇവയൊക്കെയാണ് നല്ല സ്ത്രീയുടെ ലക്ഷണങ്ങള്‍ സമ്പത്തും കുടുംബമഹിമയും സൌന്ദര്യവുമെല്ലാം മൂല്യമില്ലാത്ത മോഹങ്ങളാണ്;നീണ്ടുനില്ക്കാത്ത ആനന്ദങ്ങളും..സത്യവിശ്വാസികളും സല്‍കര്‍മ്മകാരികളുമായിട്ടുള്ളവര്‍ക്ക് പരമകാരുണികനായ അല്ലാഹു പ്രത്യേകമായ സ്നേഹം ലഭ്യമാക്കുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ പ്രത്യേകം വാഗ്ദാനം ചെയ്തിട്ടുണ്ട് .എന്നിട്ടും മുസ്ലീങ്ങളില്‍ പലരുടെയും മനസ്സില്‍ സ്നേഹമല്ല അതിനെ നിഷ്പ്രഭമാക്കുന്ന വിദ്വേഷം ,വൈരാഗ്യം ,അസൂയ ,മാത്സര്യം പോലുളള ദുര്‍വികാരങ്ങലാണ് തെളിഞ്ഞു നില്‍ക്കുന്നത്. അല്ലാഹുവേ അതിശക്തമായി സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ അവന്‍റെ വിധി വിലക്കുകള്‍ അവന്‍റെ പരമമായ സ്നേഹത്തിന്റെ താല്പര്യമാണെന്ന് ബോധ്യമാകും . മനുഷ്യന് ആത്യന്തികമായി ഗുണമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രമേ സ്നേഹ നിധിയായ രക്ഷിതാവ് കല്പ്പിക്കുകയൊള്ളൂ. നിഷേധാല്‍മകമായി ചിന്തിക്കുന്നവര്‍ക്ക് ആരെയും വെറുക്കാന്‍ ചിലകാരണങ്ങളുണ്ടാകും . നന്നായി ചിന്തിക്കുന്നവര്‍ക്കാകട്ടെ എല്ലാവരെയും സ്നേഹിക്കാന്‍ അതിലേറെ കാരണങ്ങളുണ്ടാകും .
അല്ലാഹുവെയും അവന്‍ സ്നേഹപൂര്‍വ്വം പരിലാളിക്കുന്ന സൃഷ്ട്ടികളെയും കലര്‍പ്പില്ലാതെ സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ മനസ്സില്‍ സമാധാനവും സംതൃപ്തിയും നിറയും .സ്നേഹനിധിയായ രക്ഷിതാവിങ്കലേക്ക് മനുഷ്യന്‍ തിരിച്ചുപോകേണ്ടത് മനസ്സില്‍ സമാധാനവും സംതൃപ്തിയും നിറഞ്ഞ നിലയിലാണ് .....
''ഹേ സമധാനമടഞ്ഞ ആത്മാവേ ,നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് സംതൃപ്തിയും സംപ്രീതമായും മടങ്ങികൊള്ളുക .എന്നിട്ട് എന്‍റെ അടിയാന്മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചുകൊള്ളുക . എന്‍റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു കൊള്ളുക" . (വിശുദ്ധ ഖുര്‍ആന്‍ 89:27-30)